HinduVidya.com > Pattambi 28 July 2026
ഒരു കാലത്ത് പട്ടാമ്പി knowledge city തന്നെയായിരുന്നു. കൂടല്ലൂർ ഗുരുകുലം എന്ന പ്രശസ്തമായ സംസ്കൃത ഗുരുകുലം ഇവിടെ ആയിരുന്നു അല്ലോ. സംസ്കൃതം മാത്രമല്ല, വേദം, ജ്യോതിഷ ശാസ്ത്രം, തുടങ്ങി അനവധി വിഷയങ്ങൾ അവിടെ ഗുരുകുല സമ്പ്രദായത്തിൽ പഠിപ്പിച്ചിരുന്നു അല്ലോ.

നീലകണ്ഠ ശർമ്മ, നാരായണ പിഷാരടി, അച്യുത പിഷാരടി അങ്ങനെ അനവധി പ്രഗത്ഭരായ പണ്ഡിതന്മാരുടെ നാട് കൂടിയാണ് പട്ടാമ്പി. വേദ, സംസ്കൃത, വിഷയങ്ങളിൽ ഇതിഹാസങ്ങളായ വ്യക്തികൾ പിറന്ന നാട്. മേഴത്തോൾ അഗ്നിഹോത്രിയുടെ നാട്. ശുകപുരം, പന്നിയൂർ അങ്ങനെ കഥ നീണ്ടു പോകാം.. പറഞ്ഞാൽ തീരാത്ത വിഷയങ്ങൾ പട്ടാമ്പിയിൽ ഉണ്ട്.. നിലയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പൈതൃക ഭൂമിയോളം കഥകൾ പറയാൻ ഏത് നാടിന് കഴിയും

       വള്ളുവനാടൻ (Sainath Menon)
... Read more

Back to Home